കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം

single-img
28 January 2013

KSRTCകെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡീസല്‍ വിലയിലെ സബ്‌സിഡി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ അധികബാധ്യത നികത്താന്‍ സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനം. സബ്‌സിഡി പുനസ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കാഞ്ഞതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറായത്. ഇന്നു രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം ഡീസല്‍ വിലയിലെ സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനിച്ചിട്ടുണ്ട്.