തലസ്ഥാനത്ത് വീണ്ടും വന്‍ കവര്‍ച്ച

single-img
23 January 2013

ആധുനിക സുരക്ഷാ സംവിധാനങ്ങളെ നിഷ്പ്രഭമാക്കിയ ബണ്ടി ചോറിന്റെ മോഷണത്തിന് പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കവര്‍ച്ച. പാറ്റൂര്‍ തമ്പുരാന്‍ മുക്കിന്‍ വ്യവസായിയും വെറൈറ്റി ഫാന്‍സി ഉടമയുമായ വെറൈറ്റി ജോണിന്റെ വീട്ടില്‍ നിന്ന് 135 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.

ജോണിന്റെ മരുമകളുടെ മുറിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ദുരൂഹതയാണ്. വീട്ടില്‍ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.