Movies

പൃഥ്വിയ്‌ക്ക്‌ മലയാളത്തില്‍ വിലക്ക്‌

പൃഥ്വിരാജിന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തി. മൂന്നു വര്‍ഷം മുന്‍പ്‌ പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ്‌ സംവിധാനം ചെയ്യാനിരുന്ന രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ കരാര്‍ ലഘിച്ചുവെന്നാരോപിച്ചാണാ വിലക്ക്‌. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന പി.കെ.മുരളീധരന്റെ നഷ്ടം നികത്താനായി ഷാജി കൈലാസും പൃഥിരാജും മറ്റൊരു സിനിമ ചെയ്യാമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇതിന്റെ പേരിലാണ്‌ വിലക്ക്‌.
വിലക്കു സംബന്ധിച്ച്‌ ഫെഫ്‌ക, തിയേറ്റര്‍ ഉടമകളുടെ സംഘടന, ഔട്ട്‌ഡോര്‍ യൂണിറ്റ്‌ ഉടമകള്‍ എന്നിവര്‍ക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ കത്തയച്ചു. പൃഥ്വിരാജ്‌ നായകനായി റോഷന്‍ ആന്‍ഡ്രൂസ്‌ ഒരുക്കുന്ന മുംബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ചിത്രീകരണം നിര്‍ത്തിവെച്ച്‌ ഒരു പ്രൊഡ്യൂസര്‍ക്കു കൂടി നഷ്ടമുണ്ടാക്കാനില്ലെന്ന നിലപാടിലാണ്‌ സംഘടന നേതാക്കള്‍.