തോണിയിലിടിച്ച കപ്പല്‍ പിടികൂടി

single-img
17 January 2013

ചാലിയത്ത് ഫൈബര്‍ തോണിയില്‍ ഇടിച്ച ചരക്കു കപ്പല്‍ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് മീന്‍പിടിക്കാന്‍ പോയ തോണിയില്‍ കപ്പല്‍ ഇടിച്ചത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എ.വി.ഇസുമോ എന്ന കപ്പലാണ് പിടികൂടിയത്. ഗുജറാത്തില്‍ നിന്നും ജപ്പാനിലേയ്ക്ക് പോകുകയായിരുന്നു കപ്പല്‍.. കരയില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന അപകടത്തില്‍ തോണി പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. തോണിയിലുണ്ടായിരുന്ന ചാലിയം സ്വദേശികളായ റഫീഖ്, റാഫി, മുനിസ് എന്നിവര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് വേറൊരു തോണിയില്‍ എത്തിയവര്‍ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. മൂന്നു പേരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിടിക്കുകയാണ്.

റഫീഖിന്റെ അല്‍ അമീന്‍ എന്ന തോണിയില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് തോണി പൂര്‍ണ്ണമായും തകര്‍ന്നു.  തുടര്‍ന്ന് കപ്പല്‍ കണ്ടുപിടിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് കൊച്ചി തുറമുഖത്തിന് സമീപം എ.വി.ഇസുമോ എന്ന കപ്പല്‍ പിടികൂടിയത്.