ആയിരങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു

single-img
15 January 2013

ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യം പകര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണപ്രഭയില്‍ ജ്വലിച്ചുനിന്ന കലിയുഗവരദനെ കണ്‍നിറയെ കണ്ട് അനുഗ്രഹം വാങ്ങി ഭക്തര്‍ ജന്മപുണ്യം നേടി.

വൈകുന്നേരം 6.30ന് ആകാശത്ത് മകരനക്ഷത്രം തെളിഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ജ്യോതി തെളിയുന്നത് കാണാന്‍ കാത്തുനിന്ന ആയിരങ്ങള്‍ ശരണം വിളിച്ച് ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങി. സന്നിധാനത്തിന് പുറമേ പുല്‍മേട്ടിലും പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ആയിരങ്ങള്‍ മകരജ്യോതി ദര്‍ശിക്കാനായി കാത്തുനിന്നിരുന്നു.