പാകിസ്ഥാനുമായി മുന്‍ രീതിയില്‍ മുന്നോട്ട് പോകാനാകില്ല

single-img
15 January 2013

പാകിസ്ഥാനുമായി മുന്‍രീതിയിലുള്ള ബന്ധം തുടരാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാക് സൈനികര്‍ അതിക്രൂരമായി രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തിനു ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. നിലവിലെ  പ്രശ്‌നത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവനയാണ് പുറത്തുവന്നത്. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിനുള്ള നടപടി പാകിസ്ഥാന്‍ കൈക്കൊള്ളുമെന്ന് കരുതുന്നതായും അദേഹം പറഞ്ഞു.