ഇന്ന് മകരവിളക്ക്

single-img
13 January 2013

14VBG_SABARIMALA_287213fഭക്ത ലക്ഷങ്ങള്‍ക്ക് പുണ്യമായി പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി പി.ചന്ദ്രശേഖരന്‍ സന്നിധാനത്തും പമ്പയില്‍ ഐജി ഷെയ്ക് അന്‍വാറുദീന്‍ സാദത്തും ക്യാമ്പു ചെയ്യുന്നു. സന്നിധാനത്ത് 2,250 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേന, രഹസ്യാന്വേഷണ വിഭാഗം, ബോംബ് സ്‌ക്വാഡ് എന്നിവയും സന്നിധാനത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ഇന്നുച്ചപൂജയ്ക്കുശേഷം നട അടച്ചു കഴിഞ്ഞാല്‍ തിരുമുറ്റത്തേക്കു പ്രവേശനം നിരോധിക്കും. തിരുവാഭരണഘോഷയാത്ര എത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കാണിത്. പിന്നീട് മകരജ്യോതി ദര്‍ശനത്തിനു ശേഷമേ പതിനെട്ടാംപടി കയറാന്‍ ഭക്തരെ അനുവദിക്കൂ.