റൊണാള്‍ഡോയ്ക്ക് ഹാട്രിക്; റയല്‍ ക്വാര്‍ട്ടറില്‍

single-img
11 January 2013

Real-madrid-ronaldo-kakaക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ 4-0 ന് സെല്‍റ്റ വിഗോയെ തറപറ്റിച്ചു. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 5-2 ന്റെ ജയത്തോടെ റയല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബാലന്‍ഡിയോര്‍ പുരസ്‌കാരത്തിനുള്ള പോരാട്ടത്തില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസിക്കു പിന്നിലായതിനു ശേഷം റൊണാള്‍ഡോയുടെ ആദ്യ മത്സരമായിരുന്നു കെല്‍റ്റയ്‌ക്കെതിരായത്.