ഡല്‍ഹി പോലീസ് മാപ്പു ചോദിച്ചു

single-img
10 January 2013

ഡിസംബര്‍ 16ന് ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സമര്‍പ്പിച്ച ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലെ വീഴ്ചയ്ക്ക് ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ മാപ്പുപറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നുള്ളു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമിലുള്‍പ്പെടെ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.