റെയില്‍വേ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു

single-img
9 January 2013

trainഇന്ത്യന്‍ റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. എല്ലാ ക്ലാസുകളിലും 20 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധനയിലൂടെ 12,000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ നിരക്ക് കൂട്ടുന്നതെന്നും മന്ത്രി പറഞ്ഞു.