കെഎസ്ആര്‍ടിസി പണിമുടക്ക് ഒത്തുതീര്‍ന്നു

single-img
8 January 2013

KSRTC - 3കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തിയതിന് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസിയിലെ സിഐടിയു വിഭാഗം ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ ധാരണയായതോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതേത്തുടര്‍ന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയതിനു 6000 എംപാനല്‍ ജീവനക്കാരോടു ജോലിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ മാനേജ്‌മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു.