പ്രവാസി ഭാരതീയ് ദിവസിന് തുടക്കം

single-img
7 January 2013

Pravasi-Bharatiya-Divas-2013-300x172പതിനൊന്നാമത് പ്രവാസി ഭാരതിയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. ലെ മെറിഡിയനില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കരെക്കുറിച്ചുള്ള സെമിനാര്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ രാവിലെ 9.30 ന് നിര്‍വഹിക്കും.

ഇന്ത്യയുടെ വളര്‍ച്ച, പൈതൃകവും പ്രവാസവും, പ്രവാസി യുവാക്കളെ വികസനത്തില്‍ പങ്കാളികളാക്കുന്നത് തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകള്‍ നടക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയ്ക്ക് സമാപന സമ്മേളനം നടക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപന പ്രസംഗം നടത്തുകയും പ്രവാസി ഭാരതീയ സമ്മാന്‍ വിതരണവും നിര്‍വഹിക്കും.
ആദ്യമായാണ് കേരളത്തില്‍ പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചുള്ള സമ്മേളനം നടക്കുന്നത്.