മാനഭംഗങ്ങള്‍ നഗരങ്ങളില്‍ മാത്രമാണു നടക്കുന്നതെന്നു മോഹന്‍ ഭഗവത്

single-img
5 January 2013

Mohanമാനഭംഗം പാശ്ചാത്യ സ്വാധീനത്താല്‍ നഗരങ്ങളില്‍ മാത്രം നിലനില്ക്കുന്ന സംസ്‌കാരമാണെന്നും ‘ഭാരത’ത്തിലല്ല, ‘ഇന്ത്യ’യിലാണ് ഇതു സംഭവിക്കുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ആസാമിലെ സില്‍ച്ചാറില്‍ ഒരു പൊതുസമ്മേളനത്തിലാണ് മോഹന്‍ ഭഗവത് ഈ വിവാദ പ്രസ്താവന നടത്തിയത്. ഭാരതത്തിന് ഇന്ത്യയെന്നു പേരുമാറ്റിയതു പാശ്ചാത്യസ്വാധീനത്താലാണ്. ന ഗരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ ലജ്ജിപ്പിക്കുന്നവയാണ്. അപകടകരമായ ശീലമാണിത്. സ്ത്രീയെ അമ്മയായി കണക്കാക്കണം. ഗ്രാമത്തിലോ വനത്തിലോ കൂട്ടമാനഭംഗമോ ലൈംഗിക കുറ്റകൃത്യങ്ങളോ ഇല്ലെന്നും ഡല്‍ഹിയിലെ കൂട്ടമാനഭംഗത്തെക്കുറിച്ചു പരാമര്‍ശിക്കവെ മോഹന്‍ ഭഗവത് പറഞ്ഞു.