സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു മരണം

single-img
4 January 2013

syriaയുദ്ധം കൊടിമ്പിരികൊണ്ടിരിക്കുന്ന സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പത് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസാകിന്‍ ബര്‍സേയിലെ ഒരു ഗ്യാസ് സ്റ്റേഷന് സമീപമായിരുന്നു സ്‌ഫോടനം. ഗ്യാസ് സ്റ്റേഷനില്‍ ഇന്ധനം നിറയ്ക്കാന്‍ കിടന്ന കാറുകളിലായിരുന്നു സ്‌ഫോടനം. തീവ്രവാദ ആക്രമണമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സംഭവത്തെ വിശേഷിപ്പിച്ചത്. 30 പേരോളം സംഭവത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്‌ടെന്ന് ഇഖ്‌ബെരിയേ ടിവി സ്റ്റേഷന്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.