അഥിതി തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിര്‍മ്മിച്ച യൂട്യൂബര്‍ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

single-img
18 March 2023

തമിഴ്‌നാട്ടില്‍ അഥിതി തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിര്‍മ്മിച്ച യൂട്യൂബര്‍ കശ്യപിനെ അറസ്റ്റ് ചെയ്തു.

ബീഹാറില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. തമിഴ്നാട്ടില്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും മര്‍ദ്ദനമേല്‍ക്കുകയാണെന്നും പറഞ്ഞുള്ള അതിഥി തൊഴിലാളികളുടെ വീഡിയോ ആഴ്ച്ചകള്‍ക്കു മുമ്ബ് പ്രചരിച്ചിരുന്നു.

വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് കശ്യപിനും മറ്റുള്ളവര്‍ക്കുമെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യൂട്യൂബര്‍ മനീഷ് കശ്യപിനെ ചമ്ബാരന്‍ ജില്ലയിലെ ബേട്ടിയയിലെ ജഗദീഷ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. അന്വേഷണത്തിനായി സ്പെഷ്യല്‍ സംഘത്തെ രൂപീകരിച്ച്‌ യുവരാജ് സിങ് രജ്പുത്, മനീഷ് കശ്യപ് എന്നിവര്‍ക്കെതിരെ മാര്‍ച്ച്‌ 15ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.