ശക്തമായ രേഖകൾ കയ്യിലുണ്ട്; നിരപരാധിത്വം കോടതിയിൽ തെളിയിക്കും: മല്ലു ട്രാവലർ

single-img
29 September 2023

സൗദി യുവതി നളിയ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബ്ഹാൻ രംഗത്തെത്തി .തൻ കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ രേഖകൾ കയ്യിലുണ്ട്. നിരപരാധിത്വം കോടതിയിൽ തെളിയിക്കും .

നിലവിൽ കാനഡയിലേക്കുള്ള യാത്ര കഴിഞ്ഞ് ദുബായിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാൽ തിരികെ വരുമെന്നും ഷാക്കിർ അറിയിച്ചു. ‘സ്ത്രീ നൽകിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നാട്ടിലെ നിയമം അനുസരിച്ച്‌ ഞാൻ നാട്ടില്‍ വന്നാല്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും.മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചാല്‍ ഞാൻ നാട്ടില്‍ വരും.

വിഷയത്തിൽ ശബ്ദസന്ദേശം അടക്കമുള്ള സി.സി.ടി.വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും.”- ഷാക്കിർ സുബ്ഹാൻ പറഞ്ഞു.

അതേസമയം, സൗദി യുവതിയുടെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് ആണ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.