മൈക്ക് ഓഫായി പോയതോടെ പാമ്ബിനെ മൈക്കിന് പകരം വെച്ച്‌ സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തില്‍

single-img
29 November 2022

മൈക്ക് ഓഫായി പോയതോടെ പാമ്ബിനെ മൈക്കിന് പകരം വെച്ച്‌ സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ വാവ സുരേഷ് സംസാരിക്കുമ്ബോഴാണ് സംഭവം.

ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. ഈ സമയം മൈക്കിന് പകരം പാമ്ബിനെ വാവ സുരേഷ് മുന്‍പില്‍ വെച്ചതായി പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വാവ സുരേഷിന്റെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ക്ലാസെടുക്കാനായി ജീവനുള്ള പാമ്ബുകളെ വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കല്‍ കോളജ് പോലൊരു സ്ഥാപനത്തില്‍ പാമ്ബുപിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയരുന്നു.

നിരവധി തവണ പാമ്ബിന്റെ കടിയേറ്റിട്ടുള്ള വാവ സുരേഷിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചാണ് ഏറ്റവും ഒടുവില്‍ പാമ്ബ് കടിയേറ്റത്. പിടികൂടിയ പാമ്ബിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഏറെ ദിവസത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.