വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ വളർച്ചയുടെ താക്കോലാണെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി

single-img
1 December 2022

വിഴിഞ്ഞം പോലുള്ള തുറമുഖ പദ്ധതികൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമാണെന്ന് സതേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ എംഎ ഹംപിഹോളി. സതേൺ നേവൽ കമന്റിന്റെ നേവി വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രന്റെ പ്രധാന കപ്പലായ ഐഎൻഎസ് ടിറിന്റെ ഡെക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.

“ഇ.ഇ.സെഡ് വിവിധ വിഭവങ്ങളുടെ ഒരു ശേഖരമാണ്, നമ്മുടെ ഭൂവിഭവങ്ങൾ കുറഞ്ഞുവരുന്നതിനാൽ സാമ്പത്തിക വളർച്ചയ്ക്കായി അവയെ ചൂഷണം ചെയ്യേണ്ടതുണ്ട്. അതിനാൽ, വിഴിഞ്ഞം പോലുള്ള തുറമുഖങ്ങൾ പ്രധാനമാണ്. അതേ സമയം മത്സ്യത്തൊഴിലാളികൾക്ക് വീടും ഉപജീവനവും നഷ്ടപ്പെട്ടതിന് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെടാൻ എല്ലാ അവകാശവുമുണ്ട്, സർക്കാർ പ്രശ്നം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് – സതേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ എംഎ ഹംപിഹോളി പറഞ്ഞു.