കമൽഹാസൻ നിർമ്മിക്കുന്ന രാഷ്ട്രീയ ചിത്രത്തിൽ നായകനാകാൻ വടിവേലു

single-img
22 July 2023

മാമന്നൻ എന്ന സിനിമയിലൂടെ തമിഴ് സിനിമാ രംഗത്തേക്ക് തന്റെ തിരിച്ച് വരവ് നടത്തിയ വടിവേലു ഇപ്പോൾ രണ്ടാമൂഴം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് . നടനും നിർമ്മാതാവുമായ കമല്‍ ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ വടിവേലു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവന്നിട്ടില്ല റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയം പശ്ചാത്തലമാക്കിയായിരിക്കും ഈ ചിത്രം ഒരുങ്ങുക. എന്നാല്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലേക്കുള്ള വടി വേലുവിന്റെ തിരിച്ച് വരവായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’.

തമിഴ്‌നാട്ടിൽ നിലനില്കുന്ന ജാതി വ്യവസ്ഥയും തമിഴ് രാഷ്ട്രീയവും ചര്‍ച്ച ചെയ്ത ചിത്രം വലിയ രീതിയിൽ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ഈ സിനിമയിലെ വടിവേലുവിന്റെ കഥാപാത്രവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.