ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷിൽ ജോമോൾ വക്കീൽ വേഷത്തിൽ

single-img
5 November 2023

ഒരുകാലത്തെ മലയാളികളുടെ പ്രിയനടി നടി ജോമോൾ ഇപ്പോൾ സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ജയ് ഗണേഷ്‍ എന്ന പുതിയ സിനിമയിലാണ് ജോമോൾ വക്കീൽ വേഷത്തിൽ എത്തുന്നത്.

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഈ സിനിമയിൽ മഹിമ നമ്പ്യാർ നായികയായി വേഷിടുമ്പോൾ രഞ‍്ജിത് ശങ്കറാണ് സംവിധാനം. ഛായാഗ്രാഹണം ചന്ദു സെൽവരാജാണ്. ജയ് ഗണേഷ് ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് നിർമിക്കുന്നത്.