കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12 ന് തൃശൂരിലേക്ക്; ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

single-img
5 March 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12 ന് കേരളത്തിൽ തൃശൂരിലെത്തുന്നു. എവെ വിവരം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്. ഇന്ന് നടക്കേണ്ടിയിരുന്ന അമിത്ഷായുടെ തൃശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്.

തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

നേരത്തെ ഇന്ന് വൈകീട്ട് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് പരിപാടി മാറ്റിവെക്കപ്പെട്ടത്.