വിജയ് ചിത്രം ലിയോയുടെ സെറ്റില്‍ നിന്ന് തൃഷ മടങ്ങി

single-img
8 February 2023

ലോകേഷ് – വിജയ് ചിത്രം ലിയോയുടെ കശ്മീരിലെ ഷൂട്ടിങ് സെറ്റില്‍ നിന്ന് തൃഷ മടങ്ങി. ഡല്‍ഹിയിലേക്കാണ് താരം മടങ്ങിയത്.

ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് താരത്തിന്റെ മടക്കമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു . എന്നാല്‍ കാരണമതല്ലെന്ന് വിശദീകരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

കശ്മീരിലെ മോശം കാലവസ്ഥയെ തുടര്‍ന്നാണ് താരം ഡല്‍ഹിക്ക് മടങ്ങിയത് . കശ്മീരില്‍ -1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -3 ഡിഗ്രി വരെയാണ് തണുപ്പ് . കാലാവസ്ഥ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു തൃഷയുടെ മടക്കമെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു . മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കശ്മീരിലെ ഷൂട്ടിങ് അവസാനിപ്പിക്കുന്ന കാര്യവും പരിഗണയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

14 വര്‍ഷത്തിന് ശേഷം തൃഷയും വിജയ് യും ഒരുമിക്കുന്ന ലിയോ, ഇരുവരുടേയും 67 -മത് ചിത്രമാണ്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആദി തുടങ്ങിവയാണ് ഇരുവരും മുന്‍പ് ഒരുമിച്ച്‌ അഭിനയിച്ച ചിത്രങ്ങള്‍