കെഎസ്ആർടിസിയിലെ നാളത്തെ പണിമുടക്ക് പിൻവലിച്ചു; അനിശ്ചിത കാല സമരം നീട്ടിവെച്ചതായി ടിഡിഎഫ്

30 September 2022

ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ കെഎസ്ആർടിസിയിൽ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. അനിശ്ചിത കാല സമരം നീട്ടിവെച്ചതായി കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അറിയിച്ചു.
ഇന്ന് ചേർന്ന ടിഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആദ്യഘട്ടത്തിൽ ഒരു ജില്ലയിലാണ് നടപ്പാക്കാനിരുന്നത്. ഇതിനായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജില്ലയിലെ 8 യൂണിറ്റുകളിൽ നടപ്പാക്കാൻ ഇരുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കാരം ഒരു യൂണിറ്റിലേക്ക് മാത്രമായിട്ട് ചുരുക്കുകയും ആ യൂണിറ്റിലെ തന്നെ നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാം എന്ന് മാനേജ്മെന്റ് സമ്മതിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് ടിഡിഎഫ് അറിയിപ്പിൽ പറഞ്ഞു.