എസ് ജെ സൂര്യ നായകനാകുന്ന വെബ് സീരീസ് വദന്തി – ദി ഫെബിള്‍ ഓഫ് വെലോണി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

single-img
23 November 2022

എസ് ജെ സൂര്യ നായകനാകുന്ന വെബ് സീരീസാണ് ‘വദന്തി – ദി ഫെബിള്‍ ഓഫ് വെലോണി’. തമിഴ് ക്രൈം ത്രില്ലറായ സീരീസില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് എസ് ജെ സൂര്യ അഭിനയിക്കുന്നത്.

എസ് ജെ സൂര്യ ഇതാദ്യമായിട്ടാണ് ഒരു വെബ്‍ സീരീസില്‍ നായകനായി എത്തുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസായ ‘വദന്തി – ദി ഫെബിള്‍ ഓഫ് വെലോണി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് സ്‍ട്രീം ചെയ്യുക. ഡിസംബര്‍ രണ്ടിനാണ് സീരീസ് സ്‍ട്രീം ചെയ്‍തു തുടങ്ങുക. ആന്‍ഡ്രൂ ലൂയിസാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ എട്ട് എപ്പിസോഡുകളായിട്ടാണ് സീരീസ് സ്‍ട്രീം

കിംവദന്തികള്‍ എന്നര്‍ത്ഥം വരുന്ന ‘വദന്തി’, പേര് പോലെ തന്നെ, ഈ ഷോ പ്രേക്ഷകരെ യുവ സുന്ദരി ‘വെലോനി’യുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു, പുതുമുഖമായ സഞ്ജന അവതരിപ്പിച്ച ഈ കഥാപാത്രം കിംവദന്തികള്‍ നിറഞ്ഞതാണ്. പ്രശ്‍നക്കാരനായ എന്നാല്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു പോലീസുകാരനാനായിട്ടാണ് എസ് ജെ സൂര്യ വേഷമിടുന്നത്. ചെറിയ പട്ടണത്തിന്‍റെ സമ്ബന്നവും പാളികളുള്ളതുമായ ‘ടേപ്പ്‌സ്ട്രി വെലോനി’ എന്ന കെട്ടുകഥയെ കൂടുതല്‍ സങ്കീര്‍ണ്ണവും എന്നാല്‍ നിഗൂഢവുമാക്കുന്നു. നിരൂപക പ്രശംസ നേടിയ സുഴല്‍ – ദി വോര്‍ട്ടക്‌സിന് ശേഷം, ഈ തമിഴ് ക്രൈം ത്രില്ലര്‍, നിര്‍മ്മിച്ചിരിക്കുന്നത് വാള്‍വാച്ചര്‍ ഫിലിംസിന്‍റെ ബാനറില്‍ പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ്. ലൈല, എം നാസര്‍, വിവേക് പ്രസന്ന, കുമാരന്‍, സ്‍മൃതി വെങ്കട്ട് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഇതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഗൗതം സെല്‍വരാജാണ് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രമാണ് എസ് ജെ സൂര്യയുടേതായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. വിശാല്‍ നായകനാകുന്ന ചിത്രത്തില്‍ എസ് ജെ സൂര്യക്ക് പ്രധാനപ്പെട്ട ഒരു വേഷമാണ്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍.