അധ്യാപകൻ്റെ കൈവെട്ടിയ കേസ്; ആറ് പ്രതികൾ കുറ്റക്കാർ; അഞ്ച് പ്രതികളെ വെറുതെവിട്ടു, നാളെ ശിക്ഷ വിധിക്കും

single-img
12 July 2023

തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് അധ്യാപകനായ .ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി . അഞ്ച് പ്രതികളെ വെറുതെ വിട്ടു. എറണാകുളം പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ കെ.ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോടതി വിധിക്കും.

രണ്ട്, മൂന്ന്, അഞ്ച് സ്ഥാനത്തുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, കുറ്റക്കാരൻ, അഞ്ചാം പ്രതി നജീബ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർ ഉൾപ്പെടെ ആകെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു.

പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിനു, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസർ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങൾ ചെയ്തു. മറ്റ് കുറ്റങ്ങൾ ഇല്ല. അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, ഷഫീക്ക്, മൻസൂർ എന്നിവരെ വെറുതെ വിട്ടു.

2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ് കൈവെട്ടിയത്. 2010 ജൂലൈ നാലിന് പള്ളിയില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുന്പും ശേഷവും പ്രാദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ.