പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളത്തിലെ ജനം സ്വീകരിച്ചു; തൃശൂരിലേത് ഉജ്വല ജയം: കെ സുരേന്ദ്രൻ

single-img
4 June 2024

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോട് കൂടി ജയിച്ചത് വലിയ മാറ്റമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ട കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളത്തിലെ ജനം സ്വീകരിച്ചു. എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടുകളിൽ വർധനയുണ്ടായി.

തൃശൂരിലേത് ഉജ്വല ജയമാണെന്നും കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്ന പ്രചാരവേലയാണ് ഇറക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന നാട്ടിൽ എല്ലാ തരത്തിലുള്ള പ്രചാരണങ്ങളെയും അതിജീവിച്ചാണ് ബിജെപി ഉജ്വല ജയം നേടിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.