യാത്രക്കാരൻ പുകവലിച്ചു; വന്ദേഭാരതില്‍ വാതകചോര്‍ച്ച

single-img
28 February 2024

തിരുവനന്തപുരം കാസര്‍കോഡ് വന്ദേഭാരത ട്രെയിനില്‍ C5 കോച്ചിൽ വാതക ചോർച്ച കണ്ടെത്തി . എസി ഗ്യാസ് ചോര്‍ന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ആലുവയ്ക്കും കളമശ്ശേരിക്കും ഇടയിലായിരുന്നു സംഭവം .പുക ഉയര്‍ന്ന ഉടൻതന്നെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

ട്രെയിനിലെ ഒരു യാത്രക്കരൻ പുക വലിച്ചതിനെ തുടർന്ന് സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ചതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ അധികൃതർ അന്വേഷണം തുടങ്ങി. 20 മിനിറ്റ് നിർത്തിയിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു. യാത്രക്കാരിലാരോ പുകവലിച്ചതിനെ തുടർന്ന് വന്ദേ ഭാരത് തനിയെ നില്‍ക്കുകയായിരുന്നു.

ആലുവ ഭാഗത്തേക്കുള്ള ലൈനിൽ കളമശേരി പിന്നിടുമ്പോഴാണ് ട്രെയിനിൻ്റെ സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിന്നത്. ഇതിനുപിന്നാലെ ട്രെയിൻ സാവധാനം ആലുവ സിറ്റേഷനിലെത്തിച്ച് റീസെറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും പുറപ്പെട്ടത്. പുക ഉയർന്നാൽ തിരിച്ചറിയുന്ന സംവിധാനം വന്ദേ ഭാരതിലുണ്ട്. പുകവലിച്ച യാത്രക്കാരനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.