സുഹൃത്തിന്റെ എടിഎം കാര്ഡ് തട്ടിയെടുത്ത് പണം പിൻവലിച്ച ആൾ അറസ്റ്റില്‍

single-img
21 April 2023

കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്ഡ് തട്ടിയെടുത്ത് പണം പിന്വലിച്ച ആള്‍ അറസ്റ്റില്‍.

കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തിന്റെ കാര്‍ഡില്‍ നിന്നും പതിനായിരം രൂപ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്.

കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാര്‍ഡ് താഴെ വീണു. ഇത് കണ്ട ദീപു കാര്‍ഡ് കൈക്കലാക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്ബര്‍ ഉപയോഗിച്ച്‌ പണം പിന്വലിക്കുകയും ചെയ്തു. എടിഎം കാര്ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോള് 10,000 രൂപ പിന്വലിച്ചതായും മനസ്സിലാക്കി. തുടര്ന്ന് പൊലീസില് പരാതി നല്കുകയായിരുന്നു.

ദീപു പണം പിന്‍വലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില് ദീപു കുറ്റം സമ്മതിച്ചു.