ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

single-img
24 September 2022

കോഴിക്കോട്: താമരശ്ശേരി അണ്ടോണിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളച്ചാല്‍ വി സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.

ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.