അലിൻസിയർ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അവഹേളനവും നിറഞ്ഞതാണ്: ഇഎസ് ബിജിമോൾ

single-img
15 September 2023

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ വേദിയിൽ തന്നെ സംസ്ഥാന സിനിമ അവാർഡ് ജേതാവ് അലൻസിയർ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അവഹേളനവും നിറഞ്ഞതാണെന്നു സിപിഐ നേതാവ് ഇ എസ് ബിജിമോൾ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജിമോളുടെ പ്രതികരണം.

കരുത്തും അധികാരവും എന്നും ആൺപേരുകൾക്കൊപ്പം മാത്രം ചേർത്ത് വച്ച് കാണുവാൻ ആഗ്രഹിക്കുന്നവർ സ്വാഭാവികമായും സ്ത്രീകളെ മറക്കുടകളിൽ മറയ്ക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാർ പെൺ പ്രതിമകളാൽ പോലും പ്രലോഭിതരാകുമെന്നും ബിജിമോൾ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ വേദിയിൽ തന്നെ സംസ്ഥാന സിനിമ അവാർഡ് ജേതാവ് അലൻസിയർ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അവഹേളനവും നിറഞ്ഞതാണ്. കരുത്തും അധികാരവും എന്നും ആൺപേരുകൾക്കൊപ്പം മാത്രം ചേർത്ത് വച്ച് കാണുവാൻ ആഗ്രഹിക്കുന്നവർ സ്വാഭാവികമായും സ്ത്രീകളെ മറക്കുടകളിൽ മറയ്ക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാർ.

പെൺ പ്രതിമകളാൽ പോലും പ്രലോഭിതരാകും. അത് പുരോഗമനവാദിയെന്ന് അവകാശപ്പെടുന്നവരായാലും സനാതന ധർമ്മ വക്താവായാലും. സ്ത്രീ കരുത്തെന്നാൽ കണ്ണീരും സൗന്ദര്യവും ലൈംഗികതയും മാത്രമാണെന്ന് ചിന്തിക്കുന്ന കലാകാരാ, അത്തരം മഹാസൃഷ്ടികളിൽ അഭിനയിച്ച് താങ്കൾക്ക് കരുത്തിൻ്റെ പ്രതീകമായ ഓസ്ക്കാർ പുരസ്കാരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.