സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിട്ട് മുഖ്യമന്ത്രി

single-img
9 March 2024

വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണം അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ . സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് തീരുമാനം

നിലവിൽ കേസിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സിബിഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിചെന്ന് സിദ്ധാർഥിന്റെ അച്ഛൻ പറഞ്ഞു.

തങ്ങൾ നൽകിയ നിവേദനം മുഖ്യമന്ത്രി വിശദമായി വായിച്ചുനോക്കി. തുടർന്നാണ് സി ബി ഐക്ക് വിടാം എന്ന ഉറപ്പ് ലഭിച്ചതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെയുള്ള പോലീസ് അന്വേഷണത്തിലും തൃപ്തനാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിലും തൃപ്തനാണ്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.