താടി എടുക്കുന്നതൊക്കെ തികച്ചും വ്യക്തിപരമായ കാര്യം; അഭിപ്രായം ചോദിച്ച 24 റിപ്പോർട്ടറെ തിരിച്ചയച്ചു എംബി രാജേഷ്

single-img
9 October 2022

മന്ത്രി എംബി രാജേഷ് താടി ഇല്ലാത്ത ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടതിനെ തുടർന്ന് അഭിപ്രായം ചോദിക്കാനെത്തിയെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്ക് തക്ക മറുപടി നൽകി മന്ത്രി. സോഷ്യൽ മീഡിയയിലെ ചർച്ച കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നുവെന്ന് പറഞ്ഞ അദ്ദേഹം, മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ നാട്ടിൽ എത്ര കാര്യങ്ങൾ വേറെ കിടക്കുന്നു എന്ന് റിപ്പോർട്ടറോട് ചോദിച്ചു.

എന്നിട്ടും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി പിറകെ ചെന്ന വനിതാ റിപ്പോർട്ടറോട് താടി എടുക്കുന്നതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ്. ആ സ്വാതന്ത്ര്യമാണ് താൻ ഉപയോഗിച്ചത്. ചിലപ്പോൾ ആളുകൾക്ക് കൗതുകം തോന്നിയേക്കാം. അതിനപ്പുറം അതൊരു ചർച്ചാവിഷയം ആകേണ്ടതില്ല. കഥയില്ലാത്ത ചർച്ചകളെ വിമർശിക്കുന്ന ആളാണ് താനെന്നും എന്നാൽ അതിൽ താൻ തന്നെ ഇപ്പോൾ ഇരയായി മാറിയെന്നും എം ബി രാജേഷ് പറഞ്ഞു.