മെസിയില്ല; ഖത്തർ ലോകകപ്പിന്‍റെ താരത്തെയും വിജയികളെയും തെരഞ്ഞെടുത്ത് റൊണാള്‍ഡോ
ഖത്തർ ലോകകപ്പിൽ അര്‍ജന്‍റീന-ക്രൊയേഷ്യ സെമി ഫൈനല്‍ പോരിന് ആരാധകര്‍ കാത്തിരിക്കെ ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ ഇതിഹാസമായാ റൊണാള്‍ഡോ. ഫ്രാന്‍സിന്‍റെ സൂപ്പർ താരമായ കിലിയന്‍ എംബാപ്പെ ആയിരിക്കും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടുക എന്നാണ് റൊണാള്‍ഡോയുടെ പ്രവചനം.
കാരണം, മത്സരങ്ങളിലെ എംബാപ്പെയുടെ വേഗത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വേഗവും ഫിനിഷിംഗും പ്രതാപകാലത്തെ എന്നെ അനുസ്മരിപ്പിക്കുന്നു. മറ്റു കളിക്കാരെക്കാള്‍ വേഗത്തിലോടുന്ന എംബാപ്പെ അസിസ്റ്റ് നല്‍കുന്നതിലും മിടുക്കനാണെന്നും റൊണാൾഡോ പറയുന്നു.
ഫ്രാന്‍സ് ഇക്കുറിയും ലോകകപ്പ് നിലനിര്‍ത്തുമെന്നും എംബാപ്പെ ലോകകപ്പിലെ മികച്ച താരമാകുമെന്നും റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സാണ് ഇപ്പോൾ തന്റെ ഫേവറൈറ്റ് ടീം. എംബാപ്പെ ലോകകപ്പിന്‍റെ താരമാകുമെന്ന് ലോകകപ്പ് തുടങ്ങും മുമ്പെ താന്‍ പ്രവചിച്ചതാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേർത്തു.