എനിക്ക് വന്ന സിനിമ ആയിരുന്നില്ല രേഖ; ആ നടിക്ക് ഇന്റിമസി രംഗങ്ങളുടെ സീൻ ഇഷ്ടമായില്ല: വിൻസി അലോഷ്യസ്

single-img
4 October 2023

ജിതിൻ തോമസ് ഐസക്കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘രേഖ’ എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിൻസി സ്വന്തമാക്കിയിരുന്നു . ഈ സിനിമ ഇറങ്ങിയ സമയം തൊട്ടേ വിൻസിയുടെ ടൈറ്റിൽ കഥാപാത്രത്തിന് നിരവധി പ്രശംസകളാണ് കിട്ടികൊണ്ടിരുന്നത്.

ഇപ്പോഴിതാ താൻ രേഖ എന്ന സിനിമയിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. “ഇത് സത്യത്തിൽ എനിക്ക് വന്ന സിനിമ ആയിരുന്നില്ല. മറ്റൊരു നടിയെ ആയിരുന്നു ആദ്യം രേഖയിൽ വിചാരിച്ചിരുന്നത്. എന്നാൽ എന്റെ ഭാഗ്യം കൊണ്ട് സിനിമയിലെ ഇന്റിമസി രംഗങ്ങളുടെ ഷൂട്ടിന് മുൻപുള്ള ടെസ്റ്റിംഗ് സീൻ അവർക്ക് ഇഷ്ടമായില്ല.

ആ രംഗങ്ങൾ മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോൾ സംവിധായകൻ ജിതിന് അതിനോട് യോജിപ്പുണ്ടായില്ല. അങ്ങനെയാണ് അടുത്ത ഓപ്ഷനായി എന്നെ തിരഞ്ഞെടുക്കുന്നത്. ” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇത് പറഞ്ഞത്.

അതേപോലെതന്നെ, രേഖയുടെ കഥ കേട്ടപ്പോൾ തന്നെ താൻ ഓക്കെ ആയിരുന്നെന്നും പക്ഷെ താൻ തന്നെ ഇത് ചെയ്യുമെന്ന് അവരെയെല്ലാം കൺവിൻസ് ചെയ്യിപ്പിക്കാനുമായിരുന്നു പ്രയാസമെന്നും വിൻസി കൂട്ടിചേർത്തു.