രാവണൻ ഉള്ളതിനാലാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്; അതുപോലെയാണ് ജയിലറിൽ വർമൻ: രജനീകാന്ത്

single-img
20 September 2023

സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജയിലര്‍ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ വിജയാഘോഷത്തില്‍ വില്ലനായി അഭിനയിച്ച വിനായകനെ പുകഴ്ത്തി രജനികാന്ത്. ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു.

ബോളിവുഡ് സിനിമയായ ഷോലെയിലെ ഗബ്ബാൻ സിംഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നാണ് സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ താരം പറഞ്ഞത്. വിനായകൻ ഇന്ന് ഇവിടെ വന്നിട്ടില്ല. രാവണൻ ഉള്ളതിനാലാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും.

വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. അതീവ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നതെന്ന് രജനി പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്‍റെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ച രജനി ഏറ്റവുമധികം പ്രശംസിച്ചത് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും വിനായകനെയും ആയിരുന്നു.