യുഡിഎഫ് നേതാക്കന്മാർക്ക് എട്ടു വർഷമായി അധികാരത്തിൽ ഇല്ലാത്തതിന്‍റെ പ്രശ്നമാണ്: മന്ത്രി മുഹമ്മദ് റിയാസ്

single-img
25 May 2024

ബാർകോഴ ആരോപണം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. മദ്യനയവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ യുഡിഎഫ് നേതാക്കന്മാർക്ക് എട്ടു വർഷമായി അധികാരത്തിൽ ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. അവർക്ക് ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയില്ല. അതേസമയം ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയിൽ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി.

എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.