പൃഥ്വിരാജ് – ബേസിൽ ജോസഫ് ഒന്നിക്കുന്ന പുതിയ സിനിമ ​’ഗുരുവായൂരമ്പല നടയിൽ’

single-img
1 January 2023

പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവർ പുതിയ സിനിമ പ്രഖ്യാപിച്ചു. ​’ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇറിവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്. ദീപു പ്രദീപ് ആണ് രചന.

വിനീത് ശ്രീനിവാസൻ നായകനായ കുഞ്ഞിരാമായണത്തിന് ശേഷം ദീപു എഴുതുന്ന സിനിമ കൂടിയണ് ‘ഗുരുവായൂരമ്പല നടയിൽ’. 2022ലാണ് ‘ഗുരുവായൂരമ്പല നടയിലി’ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.
ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാതാക്കൾ.