2024 ലെ ആദ്യ 50 കോടി ചിത്രമായി ‘പ്രേമലു’

single-img
21 February 2024

ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്ക് കയറുന്നു . റിലീസ് ചെയ്ത് കേവലം പതിമൂന്നാം ദിവസമാണ് നസ്ലെൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ സിനിമ 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്.

2024 ലെ ആദ്യ അൻപത് കോടി ചിത്രം കൂടിയാണ് പ്രേമലു. നിലവിൽ തിയേറ്ററിലുള്ള രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത് ഈ സിനിമയും ഉടൻ അൻപത് കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.