പതിനാറുകാരിയായ യുപി സ്വദേശിനിയെ പിഡീപ്പിച്ച സംഭവത്തില്‍ നാല് അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍

single-img
24 September 2022

കോഴിക്കോട്: പതിനാറുകാരിയായ യുപി സ്വദേശിനിയെ പിഡീപ്പിച്ച സംഭവത്തില്‍ നാല് അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍.

ട്രെയിനില്‍ കണ്ടുമുട്ടിയ യുവതിയെ കോഴിക്കോട് പാളയത്തെ വാടക മുറിയിലെത്തിച്ച്‌ പീഡിപ്പിച്ച ശേഷം റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ ബീച്ച്‌ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുപി സ്വദേശികളായ ഇക്‌റാര്‍ ആലം, അജാജ്, ഷക്കീല്‍ ഷാ, ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വാരനാസിയില്‍ നിന്ന് പാട്ന-എറണാകുളം എക്സ്പ്രസിലായിരുന്നു യാത്ര. ട്രെയിനിലുണ്ടായിരുന്ന യു പി സ്വദേശികളായ നാലുപേര്‍ പെണ്‍കുട്ടിയുടെ പുറകെകൂടി. ചെന്നൈയിലാണ് ഇറങ്ങേണ്ടിയിരുന്നതെങ്കിലും പെണ്‍കുട്ടിയെ ഇറങ്ങാന്‍ സമ്മതിക്കാതെ ഇവര്‍ ബലമായി ട്രെയിനില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പൊലീസ് അറിയിച്ചത്. ബലാത്സംഗം ചെയ്തശേഷം റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ്ലൈനിന് കൈമാറി. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്