അവസാന 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ ചെലവ് 762 കോടി രൂപ

single-img
17 February 2026

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം.സുരക്ഷ ക്രമികരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമസംഘം എന്നിവരുടെ ചെലവുകള്‍ക്കാണ് ഈ തുക ഉപയോഗിച്ചതെന്നും,ആതിഥേയത്വ ചെലവുകള്‍ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ലോക്‌സഭയില്‍ ടിഎംസി അംഗം ജൂണ്‍ മൊലിയക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെഫ്രാന്‍സിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയില്‍ ഉണ്ട്.

2025ല്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 175 കോടി രൂപയിലേറെയെന്നും 2020ല്‍ പ്രധാനമന്ത്രി വിദേശയാത്രകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.