കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയെ പ്രശംസിച്ച് പായൽ കപാഡിയ

single-img
26 May 2024

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലൂടെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രി പുരസ്കാരം സ്വന്തമാക്കിയ പിന്നാലെ മലയാള സിനിമയ്ക്ക് സംവിധായിക പായൽ കപാഡിയ. വളരെയധികം വൈവിധ്യമാർന്ന സിനിമകൾ മലയാളത്തിൽ സംഭവിക്കുന്നുണ്ടെന്നും ആർട്ട് ഹൗസ് ചിത്രങ്ങൾക്ക് പോലും വിതരണം ലഭിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു .

ഇതോടൊപ്പം കേരളത്തിലെ പ്രേക്ഷകർ വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ തയ്യാറാണെന്നും കൂട്ടിചേർത്തു. “വെെവിധ്യമാർന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട്. അവിടെ ആര്‍ട്ട്‌ ഹൗസ് ചിത്രങ്ങൾക്കുപോലും ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നു.

ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങനെ സംഭവിക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ തയ്യാറാണ്‌.” എന്നാണ് കാനിലെ പ്രസ് മീറ്റിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ പായൽ കപാഡിയ പറഞ്ഞത്.