സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നൽകണം; കൊച്ചിയിലെ വെള്ളക്കെട്ടില്‍ പരിഹാസവുമായികൃഷ്ണപ്രഭ

single-img
29 May 2024

കനത്ത മഴയെ തുടർന്നുണ്ടായ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷമായി പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. ഹാസ്യരൂപത്തിഉള്ള ഈ പ്രതികരണത്തിൽ വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്നും കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിൽ .

കൃഷ്ണപ്രഭയുടെ കുറിപ്പ് പൂർണ്ണരൂപം :

ബഹുമാനപ്പെട്ട അധികാരികളോട്,

കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. ?? വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്??