ജാമ്യമില്ല, റിമാൻഡിൽ ; വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

single-img
9 January 2024

ജാമ്യം നിഷേധിക്കപ്പെട്ട് റിമാൻഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ. വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് രാഹുൽ ട് പറഞ്ഞത്. രാഹുലിനെ കോടതിയിൽ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവർത്തകർ തടിച്ചുകൂടുകയും ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.

പൊലീസ് രാഹുലിനെ വൈകിട്ട് പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുപോയത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ജാമ്യാപേക്ഷ നൽകിയെങ്കിലും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുലിന്റെ ഹർജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി വിധി.

രാഹുലിന്റെ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.