എല്ലാ ആരാധകരുടെയും പിന്തുണയോടെ ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്; സഹതാരങ്ങൾക്ക് സന്ദേശങ്ങളുമായി നെയ്‌മർ

single-img
13 December 2022

ഖത്തർ ലോകകപ്പിൽ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പരാജയം വഴങ്ങി ബ്രസീല്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ താന്‍ മാനസികമായി തകര്‍ന്നുവെന്ന് സൂപ്പര്‍താരം നെയ്മര്‍. ഇതുവരെ കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു.

അതേസമയം, ഈ പരാജയത്തിലും ടീമിലെ തന്റെ സഹതാരങ്ങളെ ആശ്വസിപ്പിക്കുന്ന നെയ്മറുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തോൽവിക്ക് ശേഷം സഹതാരങ്ങളുമായി കൈമാറ്റം ചെയ്ത സന്ദേശത്തിന്റെ ചില സ്ക്രീൻഷോട്ടുകൾ താരം തന്നെ പുറത്തുവിടുകയായിരുന്നു.

‘ഞങ്ങൾ ടീമെന്ന നിലയിൽ എത്രമാത്രം വിജയിക്കണമെന്നും ഞങ്ങൾ എത്ര ഐക്യത്തിലാണെന്നും വ്യക്തമാക്കാനുമുളള സന്ദേശങ്ങൾ (അവരുടെ അനുമതിയില്ലാതെ) തുറന്നുകാട്ടാൻ ഞാൻ തീരുമാനിച്ചു,’നെയ്മര്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ എഴുതി:

ഞാൻ ഗ്രൂപ്പുമായി കൈമാറിയ നിരവധി സന്ദേശങ്ങളിൽ ചിലത് ഇവയായിരുന്നു. ‘ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്, പക്ഷേ മുന്നോട്ട് പോകാൻ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കണം, എല്ലാ ആരാധകരുടെയും പിന്തുണയോടെ ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപാട് അഭിമാനത്തോടെ, ഒരുപാട് സ്നേഹത്തോടെ ഞാൻ ബ്രസീലിയൻ ആണ്,’ നെയ്മർ കുറിച്ചു.

നിർണ്ണായക മത്സരത്തിൽ ക്രൊയേഷ്യക്കെതിരായ നിര്‍ണായക പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ കഴിയാത്ത മാര്‍ക്വിനോസുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും താരം പങ്കിട്ടു. ‘ഒരു പെനാല്‍റ്റിക്ക് നിങ്ങളെ കുറിച്ചുള്ള എന്റെ ചിന്തകളെ മാറ്റാനകില്ല,’ നെയ്മര്‍ താരത്തോട് പറഞ്ഞു. ഈ കപ്പ് നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചു’ എന്ന് പറഞ്ഞുകൊണ്ട് പിഎസ്ജി സൂപ്പര്‍താരം ക്യാപ്റ്റന്‍ തിയാഗോ സില്‍വയ്ക്ക് സന്ദേശമയച്ചു.