മഹാത്മാഗാന്ധിയുടെ വധത്തിൽ ആർഎസ്എസിനോ സവർക്കറിനോ പങ്കില്ല: രാഹുൽ ഈശ്വർ

single-img
4 June 2023

മഹാത്മാഗാന്ധിയുടെ വധത്തിൽ ആർഎസ്എസിനോ സവർക്കറിനോ പങ്കില്ലെന്ന് രാഹുൽ ഈശ്വർ. ഗാന്ധിജി തന്റെ ആത്മീയ ഗുരുവാണെന്നും ട്വന്റി ഫോർ ചാനൽ സംഘടിപ്പിച്ച ജനകീയ വേദിയിൽ പ്രതികരിക്കവേ രാഹുൽ പറഞ്ഞു..

മഹാത്മാ ഗാന്ധി ആർഎസ്എസിന്റെ വേദിയിലേക്ക് കടന്നു ചെന്നിട്ടുണ്ട്. അവരുടെ പ്രാർത്ഥനകളിൽ ഗാന്ധിയുണ്ട്. എന്നാൽ, ഗാന്ധിയുടെ വധത്തിന് പുറകിൽ ഗോഡ്‌സെ, ആപ്‌തെ തുടങ്ങിയ ബ്രാഹ്മണിക്കൽ തീവ്രവാദികളാണുള്ളതെന്നും രാഹുൽ പറയുന്നു.

ആർഎസ്എസിന്റെ പ്രാഥസ്മരണയിൽ മഹാത്മാഗാന്ധി പ്രതൃത്തിക്കപ്പെട്ടുന്ന വ്യക്തിയാണ്. ഗുരുജി ഗോൾവാക്കർ പറയുന്നത് ഗാന്ധിജി വിശ്വ വന്ദനീയനും പ്രാഥസ്മരണനീയനും ആണെന്നാണ്. ഗുരുജി ഗോൾവാക്കറിനെയാണ് ഇന്ന് ഇന്ത്യ പഠിക്കേണ്ടതെന്നും രാഹുൽ ഈശ്വർ പറഞ്ഞു