ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി

single-img
1 July 2023

ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.