ദുല്‍ഖർ നിർമിക്കുന്ന പുതിയ ചിത്രത്തില്‍ നായകൻ നസ്‍ലിൻ ; നായിക കല്യാണി പ്രിയദർശൻ

single-img
13 September 2024

ദുല്‍ഖർ സല്‍മാൻ നിർമിക്കുന്ന പുതിയ സിനിമയിൽ യുവതാരം നസ്‍ലിൻ നായകനാകുന്നു. കല്യാണി പ്രിയദർശനാണ് നായിക. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത് .

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് അരുണ്‍ ഡൊമിനിക്. ഈ ചിത്രവും വളരെ സ്പെഷല്‍ ആണെന്നും ചെറിയൊരു ഇടവേളയ്ക്കു ശേഷം ആവേശകരമായ ഒരു ചിത്രത്തിന്‍റെ നിർമാണമാണ് തങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും ദുല്‍ഖർ സല്‍മാൻ തന്‍റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.