ഇഡി കസ്റ്റഡിയിലെടുത്ത പി ആര്‍ അരവിന്ദാക്ഷന് പിന്തുണയുമായി എംവി ഗോവിന്ദന്‍ മാസ്റ്റർ

26 September 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന്‍ മാസ്റ്റർ രംഗത്ത്.അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇതുപോലെ മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇ ഡി എത്താം.എന്നാൽ വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ വൈകിട്ടോടെ ഇഡി ഓഫീസില്‍ എത്തിച്ചു.