ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും പിന്നിലായി; മുകേഷ് എം എൽ എ സ്ഥാനംരാജിവെക്കണം: ബിന്ദുകൃഷ്ണ

single-img
5 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിലൂടെ ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് കൊല്ലം എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. കൊല്ലം നിയോജക മണ്ഡലത്തിൽ മാത്രമായി 23792 വോട്ടിന് മുകേഷ് പിന്നിൽ പോയിട്ടുണ്ടെന്നും ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും എം എൽ എ പിന്നിലായെന്നും വാർത്താക്കുറിപ്പിലൂടെ ബിന്ദു കൃഷ്ണ പറഞ്ഞു..

9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് ലീഡ് ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി. പുറത്തുവന്ന കണക്കുകൾ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം എൽ എ യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്.

അതുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ 36618 വോട്ടുകൾ മാത്രമാണ് മുകേഷിന് ലഭിച്ചുള്ളൂ എന്ന യാഥാർത്ഥ്യം എം എൽ എ തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.