പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍

single-img
16 March 2023

പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍.

ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജയുടെയും ഏഴു വയസുള്ള മകന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മരിച്ചത്. ഇതിനെ തുടര്‍ന്ന് ലിജ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ കുഞ്ഞിന്റെ സംസ്‌കാരത്തിന് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷത്തിലായിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയത്താണ് ലിജ, മൂത്ത മകനോടൊപ്പം കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.തിരിച്ച്‌ വീട്ടില്‍ എത്തിയ ബന്ധുക്കള്‍ നോക്കുമ്ബോള്‍ ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.